വിജ്ഞാനപ്രദമായ ദർസ്സുകളിൽ പങ്കെടുക്കാതിരിക്കുന്നവരോട്. - Markazu Uloomissunnah, Manjeri

🌾വിജ്ഞാനപ്രദമായ ദർസ്സുകളിൽ പങ്കെടുക്കാതിരിക്കുകയും അതിനു ഒഴിവുകഴിവുകൾ പറയുകയും ചെയ്യുന്നവർക്കുളള നസ്വീഹ:

🖋 ഉസ്താദ് അഹമ്മദ് ബാ നാജ: അൽ ഹദ്‌റമീ حفظه الله

ഇൽമിയായ ദർസുകൾ ഒഴിവാക്കുകയും അല്ലെങ്കിൽ ഉപകാരപ്രദമായ ഒത്തുചേരലുകളിൽ പങ്കെടുക്കാതെ നിൽക്കുകയും എന്നിട്ട് അതിന് ഒഴികഴിവുകൾ പറയുകയും ചെയ്യുന്ന സഹോദരങ്ങൾക്കുളള നസ്വീഹത്തിനെ പറ്റി എനിക്ക് പറയാനുള്ളത് എന്തെന്നാൽ;

ഈ സഹോദരങ്ങൾക്ക് വ്യത്യസ്ത മാർഗ്ഗങ്ങളിലൂടെ നസ്വീഹത്ത് നൽകപ്പെട്ടിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇൽമിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമ്മിപ്പിച്ചു കൊണ്ട് അവരെ പ്രോത്സാഹിപ്പിച്ചും അവരുടെ ദീനിനെയും കുടുംബത്തെയും ഇൽമിലൂടെ സംരക്ഷിക്കാൻ പറഞ്ഞു കൊണ്ടും, സാഹോദര്യത്തിന്റെ പേരിൽ സഹോദരങ്ങളോടൊപ്പം കൂടിയിരിക്കാനും അവരോട് നസ്വീഹത്ത് ചെയ്തിട്ടുണ്ടാകും.

ഇത്തരത്തിലുള്ള നസ്വീഹത്തുകളെല്ലാം ഈ മാർഗ്ഗത്തിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ അവർക്ക് എത്തിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ ഞാൻ ഈ സഹോദരങ്ങൾക്ക് കൂടുതലായി കുറച്ച് ഫാഇദകൾ നൽകാൻ ആഗ്രഹിക്കുന്നു , കാരണം വളരെ പ്രധാനപ്പെട്ടതും അപകടകരവുമായ വിഷയമാണ് ഇത്. ഇത് ഒരു തരത്തിലുള്ള രോഗമാണ്. ഈ രോഗം അവരുടെ ഹൃദയത്തിൽ പടരാം.

ഈ പ്രയോജനകരമായ ഒത്തുചേരലുകളിൽ പങ്കെടുക്കുക എന്നതാണ് അവർക്ക് അതിൽ നിന്ന് രക്ഷപ്പെടാനുള്ള അല്ലെങ്കിൽ അത് കുറയ്ക്കാനുള്ള ഏക മാർഗം. ഈ രോഗം എന്താണെന്ന് നിങ്ങൾക്ക് അറിയുമോ? അതാണ് ഗഫ്ലത്ത് (അശ്രദ്ധ).
അശ്രദ്ധ എന്നത് വളരെ അപകടകരമായ രോഗമാണ്.

അല്ലാഹു പറഞ്ഞു:

ٱقۡتَرَبَ لِلنَّاسِ حِسَابُهُمۡ وَهُمۡ فِی غَفۡلَةࣲ مُّعۡرِضُون

ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു

[അൽ അൻബിയ: 1]

ഇവിടെ معرضون എന്നാണ് പറഞ്ഞത്. കാരണം നിങ്ങൾ ഖൈറിന്റെ സ്ഥലങ്ങൾ അവഗണിക്കുന്നു.

مَا يَأۡتِيهِم مِّن ذِكۡرٖ مِّن رَّبِّهِم مُّحۡدَثٍ إِلَّا ٱسۡتَمَعُوهُ وَهُمۡ يَلۡعَبُونَ

അവരുടെ റബ്ബിങ്കല്‍ നിന്ന് പുതുതായി ഏതൊരു ഉല്‍ബോധനം അവര്‍ക്ക് വന്നെത്തിയാലും കളിയാക്കുന്നവരായിക്കൊണ്ട് മാത്രമേ അവരത് കേള്‍ക്കുകയുള്ളൂ.

[അൽ അൻബിയ:2]

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, സൂറത്തുൽ അൻബിയയുടെ തുടക്കത്തിൽ ഇത്തരത്തിലുള്ള ആയത്ത് മനസ്സിലാക്കാൻ ഞാൻ എല്ലാവരോടും നസ്വീഹത്ത് ചെയ്യുന്നു.

അല്ലാഹു പറഞ്ഞു: അന്ത്യനാൾ ആസന്നമായിരിക്കുന്നു,
എന്നിട്ടും നിങ്ങൾ അശ്രദ്ധയിലായി തുടർന്നുകൊണ്ടിരിക്കുന്നു, കാരണം നിങ്ങൾ സത്യത്തെയും ഖൈറിന്റെ സ്ഥലത്തെയും അവഗണിക്കുന്നു.

مَا یَأۡتِیهِم مِّن ذِكۡرࣲ مِّن رَّبِّهِم مُّحۡدَثٍ

ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അവയിലേക്ക് എത്തുന്നതെന്തും
إلا ٱستمعوه

അവർ അത് കേൾക്കുന്നുണ്ട്, അത് അവരുടെ ചെവിയിൽ എത്തുന്നുണ്ട്, നിങ്ങൾ അവരോട് എന്താണ് സംസാരിക്കുന്നതെന്ന് അവർ മനസ്സിലാക്കുന്നുണ്ട്, അതായത് അവരോടുളള ഉപദേശം മനസ്സിലാക്കുന്നുണ്ട്.

وهم یلعبون

എന്നാൽ അവർ (കളിയിൽ) لعب ആയതിനാൽ അവർക്ക് അത് പ്രയോജനം ചെയ്യുന്നില്ല. അതായത് അവർ ഗൗരവത്തിലല്ല, തമാശ ഭാവത്തിലാണ്, കളി ഭാവത്തിൽ, ഗൗരവത്തിലല്ല.
അവർ ഗൗരവമുള്ളവരല്ലാത്തതിനാൽ, അവർ അശ്രദ്ധയിലായി തുടർന്നു,
നസ്വീഹത്തുകൾ അവർ കേൾക്കും. എന്നാൽ യഥാർത്ഥത്തിൽ അവർക്ക് അത് പ്രവർത്തിക്കാൻ കഴിയില്ല, അശ്രദ്ധമൂലം അവർക്ക് അത് സ്വീകരിക്കാനും കഴിയില്ല.

لاهیةࣰ قلوبهم
ഹൃദയങ്ങള്‍ അശ്രദ്ധമായിക്കൊണ്ട്,

അവരുടെ ഹൃദയവും ചിന്തയുമൊക്കെ മറ്റൊരു ലോകത്താണ്. ആസ്വാദനത്തിന്റെ മാത്രം ലോകം. നാളെ അവർ മരിക്കുമെന്ന് അവർ അറിയുന്നില്ല. നാളെ അവരുടെ ഈമാൻ അവരുടെ ഹൃദയത്തിൽ നിന്ന് എടുക്കുമെന്ന് അവർ അറിയുന്നില്ല, നരകാഗ്നിയുടെ അർത്ഥമെന്താണെന്ന് അവർ അറിയുന്നില്ല, പക്ഷേ ഒരു ദിവസം അവർ മനസ്സിലാക്കും.

എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, അശ്രദ്ധ വളരെ അപകടകരമായ രോഗമാണ്. ഈ അസുഖത്തിൽ ഏറ്റവും വിചിത്രമായ കാര്യം എന്തെന്നാൽ അല്ലാഹുവിന്റെ കാരുണ്യം നൽകിയവരൊഴികെ എല്ലാവരിലും ഇത് ഉണ്ടാകും. അല്ലാഹുവിന്റെ കാരുണ്യത്തിനുശേഷം ഈ രോഗത്തെ സ്വയം ചികിത്സിക്കുന്നതിനുളള ഏക മാർഗ്ഗം ഖൈറിന്റെ സ്ഥലങ്ങളിൽ പങ്കെടുക്കുക എന്നതാണ്. ഈ അസുഖത്തിന്റെ അപകടം കാരണമാണ് അല്ലാഹു റസൂൽ صلى الله عليه وسلم യോട് ഈ പ്രത്യേക മരുന്ന് നിർദ്ദേശിച്ചത്.

അല്ലാഹു പറയുന്നു:

 وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِینَ یَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِیِّ یُرِیدُونَ وَجۡهَهُۥۖ وَلَا تَعۡدُ عَیۡنَاكَ عَنۡهُمۡ تُرِیدُ زِینَةَ ٱلۡحَیَوٰةِ ٱلدُّنۡیَاۖ وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطࣰا

തങ്ങളുടെ റബ്ബിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ത്ഥിച്ച് (ദിക്റുകൾ, നിസ്കാരം) കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്‍റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്‍റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്‍റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ.

ഏതൊരുവന്‍റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കുകയും, തന്നിഷ്ടത്തെ പിന്തുടരുകയും അവന്‍റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്.

[അൽ കഹ്ഫ്: 28]

ഈ അപകടകരമായ രോഗത്തെ എന്താണ് ചെയ്യേണ്ടതെന്നതിന്റെ ശരിയായ മാർഗ്ഗം ഈ ആയത്ത് നമുക്ക് പഠിപ്പിച്ചു തരുന്നുണ്ട്.

അല്ലാഹു മുഹമ്മദ് നബി صلى الله عليه وسلم യോട് ക്ഷമ കൈക്കൊള്ളാൻ കൽപ്പിച്ചു. അതിന് ക്ഷമ ആവശ്യമാണ്.
നിങ്ങൾ സ്വന്തത്തോട് ജിഹാദ് ചെയ്യേണ്ടതുണ്ട്.

(وَٱلَّذِینَ جَـٰهَدُوا۟ فِینَا لَنَهۡدِیَنَّهُمۡ سُبُلَنَاۚ وَإِنَّ ٱللَّهَ لَمَعَ ٱلۡمُحۡسِنِینَ)

നമ്മുടെ മാര്‍ഗത്തില്‍ യുദ്ധത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു മുഹ്സിനീങ്ങളോടൊപ്പമാകുന്നു.

[അൽ അങ്കബൂത് :69]

ഖൈറിന്റെ സ്ഥലങ്ങളിൽ ഇരിക്കാനും ദേഹേച്ചയിൽ നിന്ന് ഒഴിവാകാനും നിങ്ങളുടെ സ്വന്തം നഫ്സിനോട് യുദ്ധം ചെയ്യേണ്ടത് ആവശ്യമാണ്. ഈ അസുഖം
സ്വയം സുഖപ്പെടുത്തുന്നതിനാണത്.

 وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِینَ یَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِیِّ یُرِیدُونَ وَجۡهَهُۥۖ وَلَا تَعۡدُ عَیۡنَاكَ عَنۡهُمۡ

അതായത് അല്ലാഹുവിന്റെ മാർഗത്തിൽ രാവിലെയും വൈകുന്നേരവും അവനോട് പ്രാർഥിക്കുന്നവരെ, നിങ്ങളുടെ കണ്ണുകൾ അവരെ വിട്ടുമാറരുത്, അവരെ അവഗണിക്കരുത്,അവരെ ബഹിഷ്‌കരിക്കരുത്, അവരെ ഉപേക്ഷിക്കരുത്, അതായത് അവരുടെ കൂടെ നീ ഉണ്ടാവാതിരിക്കരുത്.

وَلَا تَعۡدُ عَیۡنَاكَ عَنۡهُمۡ

അറബിയിലെ ഈ വാക്കു കൊണ്ടുദ്ദേശം , അത് എല്ലാ തരത്തിലുള്ള അവഗണനയുമാണ്, അത് ചെറുതാണെങ്കിലും. നിങ്ങൽ അത് ചെയ്യരുതൊരിക്കലും, നിങ്ങളുടെ കണ്ണുകൾ അവരെ വിട്ടു പോകരുത്. അതായത് നിങ്ങൾ അവരും കൂടെ തന്നെ ഉണ്ടാകണം.

تُرِیدُ زِینَةَ ٱلۡحَیَوٰةِ ٱلدُّنۡیَا

ദുനിയാവിനു വേണ്ടി നീ അവരെ ഉപേക്ഷിക്കരുത്. പക്ഷേ നീ നിന്റെ സഹോദരങ്ങളെ ഉപജീവനത്തിനോ, ജോലിക്കോ മറ്റു ന്യായമായ കാരണങ്ങൾക്കുമാണ് ഉപേക്ഷിക്കുന്നതെങ്കിൽ അത് തെറ്റല്ല. പക്ഷേ ദുനിയാവിനു വേണ്ടി മാത്രം അത് നീ ചെയ്യരുത്. അതും ഇതും കൂട്ടിക്കലർത്തി നീ സ്വയം വഞ്ചിതനാകരുത്.

لَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ

അശ്രദ്ധരായ ആളുകളുടെ കൂടെ നീ ഉണ്ടാകരുത്. അവരുടെ ഹൃദയം മുഴുവൻ അശ്രദ്ധയാണ്.

وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطࣰا

ആ ആളുകൾ അശ്രദ്ധ കാരണം അല്ലാഹുവിനെ ഉപേക്ഷിക്കുകയും.
واتبع هواه
അശ്രദ്ധയുടെ പരിണതഫലമായി ആളുകൾ തന്നിഷ്ടത്തെ പിൻപറ്റും.
ഈ ആളുകൾ കൂടുതൽ അയയുകയും ദുർബലരായിപ്പോകുകയും അവസാനം കൈവിട്ടു പോകുന്നതുമായിട്ട് നിങ്ങൾക്ക് കാണാം. അവസാനം എല്ലാം നഷ്ടപ്പെടും, ഖിയാമത് നാളിലും അവനു നഷ്ടം തന്നെയായിരിക്കും. എന്തൊരു സങ്കടകരമായ അവസ്ഥ….
അല്ലാഹു നമ്മളെ ഈ ശ്രദ്ധയില്ലായ്മയിൽ നിന്നും സംരക്ഷിക്കുകയും അകറ്റുകയും ചെയ്യട്ടെ.

പരിശോധിച്ചത്: അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه