കൊറോണ വൈറസ്‌: ഹിക്മത്തും കാരണവും പരിഹാരവും. - Markazu Uloomissunnah, Manjeri

بســـم اللــه الرحــمــن الـرحـــيــم

💡 ഹിക്മത്ത്:

അല്ലാഹുവിന്റെ അടിമകൾ ചൊവ്വായി നിലകൊള്ളുകയും അവനിലേക്ക് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നതിന് വേണ്ടിയല്ലാതെ അവൻ ഒരു വിപത്തിനെ അയക്കുകയില്ല.

وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَأَخَذْنَٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ

നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്‌. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി.

فَلَوْلَآ إِذْ جَآءَهُم بَأْسُنَا تَضَرَّعُوا۟ وَلَٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ مَا كَانُوا۟ يَعْمَلُونَ

അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ് താഴ്മയുള്ളവരാകാതിരുന്നത്? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്‌. അവര്‍ ചെയ്ത് കൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു.

فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَٰهُم بَغْتَةً فَإِذَا هُم مُّبْلِسُونَ

അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക് നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.

فَقُطِعَ دَابِرُ ٱلۡقَوۡمِ ٱلَّذِینَ ظَلَمُوا۟ۚ وَٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ

അങ്ങനെ ആ അക്രമികളായ ജനത നിശ്ശേഷം നശിപ്പിക്കപ്പെട്ടു. ലോകരക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.

[سورة الأنعام 45-42]

അതുകൊണ്ട് മുസ്ലിങ്ങൾ, എന്തു കാര്യം കൊണ്ടാണോ അവരെ അല്ലാഹു ഓർമപ്പെടുത്തിയിട്ടുള്ളത് അതവർ മറന്നുപോകരുത്. എന്തെന്നാൽ ഒരു അന്തിമമായ വാസ സ്ഥലമുണ്ടെന്നും അല്ലാഹുവിലേക്ക് ഒരു മടങ്ങിപ്പോക്കുണ്ടെന്നും ഈ പകർച്ചവ്യാധിയെക്കൊണ്ട് അല്ലാഹു നമ്മെ ഓർമിപ്പിക്കുന്നു.

💡 കാരണം:

തീർച്ചയായും ഇതിന്റെ കാരണമെന്തെന്ന് അറിഞ്ഞിരിക്കൽ നമുക്ക് നിർബന്ധമാണ്. എന്തെന്നാൽ ഒരിക്കൽ ഇതിന്റെ കാരണമെന്തെന്ന് അറിഞ്ഞുകഴിഞ്ഞാൽ പിന്നെ അതിൽ അതിശയിക്കാനില്ല. നമ്മെ ബാധിച്ചിട്ടുള്ള ഈ വിപത്ത് നമ്മുടെ തിന്മകൾ കാരണത്താലും (ദീനിനോടുള്ള) അവഗണനകൊണ്ടും അശ്രദ്ധകൊണ്ടും മാത്രമാണ്.

وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ

നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.

യാ അല്ലാഹ്, പാപങ്ങൾ നിമിത്തമല്ലാതെ ഒരു വിപത്തും ഇറക്കപ്പെടുന്നില്ല, തൗബ കൊണ്ടല്ലാതെ അതൊന്നും നീങ്ങിപോകുന്നുമില്ല.

💡 പരിഹാരം:

അല്ലാഹുവാണ് സത്യം, ഇപ്പോൾ നിങ്ങൾ എന്തിനെയാണോ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത്, അതായത് എന്ത് കാരണത്താലാണോ നിങ്ങളുടെ സ്കൂളുകളും ഓഫീസുകളും പള്ളികളും അടച്ചുപൂട്ടുന്നത്… അല്ലാഹുവാണ് സത്യം,
അവനോടുള്ള ദുആ കൊണ്ടല്ലാതെ നിങ്ങളിൽ നിന്ന് ഈ വിപത്ത് നീങ്ങിപ്പോകുന്നതല്ല,
അല്ലാഹു പറഞ്ഞതുപോലെ;

وَلَقَدۡ أَرۡسَلۡنَاۤ إِلَىٰۤ أُمَمࣲ مِّن قَبۡلِكَ فَأَخَذۡنَـٰهُم بِٱلۡبَأۡسَاۤءِ وَٱلضَّرَّاۤءِ لَعَلَّهُمۡ یَتَضَرَّعُون

നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്‍മാരെ) അയച്ചിട്ടുണ്ട്‌. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി.

🖋️ ഷെയ്ഖ് അബൂ ബിലാൽ ഖാലിദ് അൽ ഹദ്‌റമീ حفظه الله.

🕌 ദാറുൽ ഹദീസ് അസ്സലഫിയ്യ, അൽ ഹാമി, ഹദറമൗത്ത്, അൽ യെമൻ.

🗓️ 04/ റജബ്/1441.

വിവർത്തനം: അബൂ അദ്നാൻ അൽ ഹിന്ദി غفر الله له ولوالديه