ശനിയാഴ്ച ദിവസം നോമ്പെടുക്കൽ. - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

ശനിയാഴ്ച്ച  ദിവസം ഖളാ ആയതോ സുന്നത്തോ ആയ നോമ്പ് എടുക്കൽ അനുവദനീയമാണോ?

🎙അശെയ്ഖ് അൽ അല്ലാമാ ഇബ്‌നു ബാസ് رحمه الله

✅ അതെ, ശനിയാഴ്ച്ച ദിവസം ഖളാ ആയതൊ സുന്നത്തോ ആയ നോമ്പുകൾ എടുക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കാരണം ശനിയാഴ്ച്ച നോമ്പെടുക്കുന്നതിനെ നിരോധിച്ചു കൊണ്ടുള്ള ഹദീസ് , അത്  ദുർബലവും ഷാദും സ്വഹീഹായ ഹദീസിനു എതിരുമാണ്.
അപ്പോൾ ഒരാൾ ശനിയാഴ്ച്ച മാത്രമായി നോമ്പെടുക്കുന്നതു കൊണ്ട്  ഒരു തെറ്റുമില്ല.

അല്ലെങ്കിൽ വെള്ളിയാഴ്ചയുടെ കൂടെയോ ഞായറാഴ്ചയുടെ കൂടെയോ, എല്ലാം നല്ലതു തന്നെ.
. الحمد لله

🔸https://binbaz.org.sa/fatwas/27234/ما-حكم-صيام-يوم-السبت-منفردا

അസ്സ്വമാ ബിൻത് ബുസ്‌ർ رضي الله عنها യിൽ നിന്ന് നിവേദനം: റസൂലുല്ലാഹി صلى الله عليه وسلم പറഞ്ഞു:

“ശനിയാഴ്ച്ച ദിവസം നിങ്ങൾ നോമ്പെടുക്കരുത്, അല്ലാഹു നിങ്ങളുടെ മേൽ നിർബന്ധമാക്കിയ നോമ്പൊഴികെ.
നിങ്ങളിൽ ഒരാൾക്ക് ഒരു മുന്തിരിയുടെ തൊലിയോ അല്ലെങ്കിൽ ഒരു മരത്തിന്റെ തൊലിയല്ലാതെ മറ്റൊന്നും കഴിക്കാനില്ലെങ്കിൽ അവൻ അത് ചവക്കുകയെങ്കിലും ചെയ്യട്ടെ.”

[അബൂ ദാവൂദ്, തിർമിദി, ഇബ്നു മാജ:, അദ്ധാരിമീ, ത്വബ്‌റാനീ, അൽ ബൈഹഖീ, ഇബ്നു ഖുസൈമ… ]

🔸ഇമാം മാലിക് رحمه الله പറഞ്ഞു: ഈ ഹദീസ് കളവാണ്.

🔸ഇമാം നസാഈ رحمه الله പറഞ്ഞു: ഈ ഹദീസ് ആശയക്കുഴപ്പമുള്ളതാണ്.

🔸ഇമാം അബൂ ദാവൂദ് رحمه الله പറഞ്ഞു: ഈ ഹദീസ് അസാധുവാക്കപ്പെട്ടതാണ്.

🔸ശൈഖുൽ ഇസ്ലാം ഇബ്നു തയ്മിയ رحمه الله പറഞ്ഞു: ഈ ഹദീസ് അസാധുവാക്കപ്പെട്ടതാണ് അല്ലെങ്കിൽ ഷാദ് ആണ്.

🔸അഷെയ്ഖ് ഇബ്നു ബാസ് رحمه الله പറഞ്ഞു: ഈ ഹദീസ് ദുർബലവും ശാദുമാണ്.

🔸അഷെയ്ഖ് മുഖ്ബിൽ رحمه الله പറഞ്ഞു: ഇത് ന്യൂനതയുള്ള ഹദീസാണ്.

🔸അഷെയ്ഖ് യഹ്‌യ അൽ ഹജൂരി حفظه الله പറഞ്ഞു:
ഈ ഹദീസ് ആശയക്കുഴപ്പമുള്ളതാണ്.

🔸അഷെയ്ഖ് അബൂ അംറ് അൽ ഹജൂരി حفظه الله പറഞ്ഞു: ഈ ഹദീസ് ദുർബലമാണ്.

കുറിപ്പ്:
ﻭﻋﻦ ﺃﻡ ﺳﻠﻤﺔ – ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻬﺎ -، « ﺃﻥ ﺭﺳﻮﻝ اﻟﻠﻪ – ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ – ﻛﺎﻥ ﺃﻛﺜﺮ ﻣﺎ ﻳﺼﻮﻡ ﻣﻦ اﻷﻳﺎﻡ ﻳﻮﻡ اﻟﺴﺒﺖ، ﻭﻳﻮﻡ اﻷﺣﺪ، ﻭﻛﺎﻥ ﻳﻘﻮﻝ: ﺇﻧﻬﻤﺎ ﻳﻮﻣﺎ ﻋﻴﺪ ﻟﻠﻤﺸﺮﻛﻴﻦ، ﻭﺃﻧﺎ ﺃﺭﻳﺪ ﺃﻥ ﺃﺧﺎﻟﻔﻬﻢ»

ﺃﺧﺮﺟﻪ اﻟﻨﺴﺎﺋﻲ، ﻭﺻﺤﺤﻪ اﺑﻦ ﺧﺰﻳﻤﺔ.

ഉമ്മു സലമ رضي الله عنهاയിൽ നിന്ന് ഉദ്ധരിക്കുന്നു:
“തീർച്ചയായും റസൂലുല്ലാഹ് صلى الله عليه وسلم കൂടുതലും നോമ്പെടുത്തിരുന്ന ദിവസങ്ങൾ ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു. അദ്ദേഹം പറയുമായിരുന്നു: “ഈ രണ്ടു ദിവസങ്ങളും മുശ്രികീങ്ങളുടെ ഈദ് ദിവസങ്ങളാണ്, ഞാൻ അവരോട് എതിരാകാൻ ഉദ്ദേശിക്കുന്നു.”

(നസാഈ/
ഇബ്ൻ ഖുസൈമ സ്വഹീഹ് ആക്കി)

വിവർത്തനം : അബൂ അദ്നാൻ അൽഹിന്ദി وفقه الله