"മരണപ്പെട്ട ഒരു മനുഷ്യനെ കുറിച്ച് മോശം പറയരുത്." - Markazu Uloomissunnah, Manjeri

❓ ഹവയുടെ ആളുകളെ കുറിച്ചുള്ള സംസാരം തീവ്രതയും (شدة) അതിരുകവിച്ചിലുമാണോ?

എന്തെന്നാൽ ചില ആളുകൾ അബ്ദുറഹ്മാൻ അദനിക്കെതിരെ സംസാരിക്കുന്നവരെ തീവ്രതയുടെയും അതിരുകവിച്ചിലിന്റെയും ആളുകളാണെന്ന് ആരോപിക്കുന്നുണ്ട്. അവർ പറയുന്നു; “മരണപ്പെട്ട ഒരു മനുഷ്യനെ കുറിച്ച് ഇങ്ങനെ പറയരുത്.

🎙️അശ്ശെയ്ഖ് അബൂ ബിലാൽ ഖാലിദ് അൽ ഹദ്‌റമീ حفظه الله.

അതേ, അദ്ദേഹം മരിച്ചിരിക്കുന്നു, സംശയമില്ല. പക്ഷേ പണ്ഡിതന്മാർ മരിച്ചവരുടെ തെറ്റുകൾ വിശദീകരിക്കുന്നത് തുടർന്ന് കൊണ്ടിരിക്കുന്നു. അതായത് ചില തിന്മകൾ ബാക്കി വെച്ച് പോയവർ, ചിലർ സലഫീ ദഅ°വത്തിനും ഇസ്‌ലാമിനും തിന്മ ബാക്കി വെച്ച് മരിച്ചവരാണ്. അവർ ( പണ്ഡിതന്മാർ ) അവരുടെ ജീവിതം പറഞ്ഞു കൊണ്ടേയിരിക്കുന്നു എന്നിട്ട് പറയും ഇന്നയാൾ ഖദരീയാണ്. ഇന്നയാൾ ജഹ്മിയാണ്. ഇന്നയാൾക്ക് ഇർജാഅ° ഉണ്ട്. ഇന്നയാൾ ഇന്നത് പോലെയായിരുന്നു. മുൻഗാമികളായാലും ശേഷം വന്നവരായാലും ജീവചരിത്രം പറയുന്ന പുസ്തകങ്ങൾ ഈ രീതി തുടർന്ന് കൊണ്ടേയിരിക്കുന്നു. അതിനാൽ ഒരാൾ മരിച്ചു എന്നത് അയാളുടെ ബാഥ്വിലുകൾ പറയാതിരിക്കാനുള്ള ശുപാർശയാണെന്ന് ധരിക്കരുത്. ഇത് അനുവദനീയമല്ല. മുസ്‌ലിമീങ്ങളുടെ മേൽ അയാൾ ബാക്കി വെച്ചുപോയ ബാഥ്വിലുകൾ വിശദീകരിക്കപ്പെടണം. അയാൾ ബാക്കി വെച്ച തിന്മ വ്യക്തമാക്കപ്പെടണം.

തീർച്ചയായും അബ്ദുറഹ്മാൻ رحمه الله വമ്പിച്ച തിന്മയാണ് സലഫി ദഅവക്ക് മുകളിൽ ഇട്ടേച്ച് പോയത്. അതിൽ വലിയ വെട്ടാണ് ഉണ്ടാക്കിയത്. അതിനെ യഥാർത്ഥത്തിൽ പിളർത്തി. (അല്ലാഹുവിനോട് രക്ഷ തേടുന്നു ) അബ്ദുറഹ്മാൻ ഉണ്ടാക്കി ബാക്കിവെച്ച് പോയ ആ പിളർപ്പ് ശരിയാക്കാൻ കഴിയാത്തത്ര വലുതാണ്. അതിനാൽ അയാളുടെ വഴി തുടരുന്ന മറ്റുള്ളവർക്ക് താക്കീതായികൊണ്ട്,
അയാൾ ബാക്കിവെച്ച അയാളുടെ തിന്മ പറയപ്പെടുന്നത് കൊണ്ട് കുഴപ്പമില്ല.

തീർച്ചയായും അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم രണ്ട് ഖബ്റുകൾക്ക് അടുത്തുകൂടെ നടന്നു, എന്നിട്ട് പറഞ്ഞു: “ഇവർ രണ്ട് പേരും ശിക്ഷിക്കപ്പെടുന്നവരാണ്. വലിയ ഒരു കാര്യത്തിനല്ല ശിക്ഷിക്കപ്പെടുന്നത്. അവരിലൊരാൾ ജനങ്ങൾക്കിടയിൽ ഏഷണിയുമായി നടന്നിരുന്നതാണ്.” ഈ പ്രവർത്തിയെ തൊട്ട് നിങ്ങൾ സൂക്ഷിക്കുക.

എന്നാൽ അബ്ദുറഹ്മാൻ ജനങ്ങൾക്കിടയിൽ സലഫീ ദഅ°വത്തിന് തിന്മയുണ്ടാക്കിക്കൊണ്ട് നടന്നിരുന്നയാളാണ്. അല്ലാഹുവാണ് സത്യം, അയാളുമായി സഹകരിച്ചവരുടെ കൂടെ നിന്ന് അതിനെ പിളർത്തിക്കളഞ്ഞു. അതിന്റെ നാശത്തിന് അവരുമായി സഹകരിച്ചു. ചിലപ്പോൾ അയാൾ സൗദിയിൽ പോകും, ഹജൂരി എന്നെ ഇങ്ങനെ കാട്ടി… ഇങ്ങനെ ചെയ്തു… അങ്ങനെ അബ്ദുറഹ്മാൻ ഏഷണിയുമായി നടക്കുമായിരുന്നു. ഏഷണിയുമായി നടക്കുമായിരുന്നു رحمه الله. സലഫീ ദഅവക്ക് കുഴപ്പമുണ്ടാക്കാനായി
ഇന്നും അതിനായി നടക്കുന്ന ചിലരുമായി അയാൾ നടന്നു.

എന്നാൽ മറ്റെയാൾ മൂത്രം ശരിക്ക് വൃത്തിയാക്കാറില്ലായിരുന്നു. നബി صلى الله عليه وسلم അവരെ രണ്ടു പേരേയും അവർക്ക് ശിക്ഷ കിട്ടാൻ കാരണമായ തിന്മയെയും എടുത്ത് പറഞ്ഞു. അവർക്കായി ഒരു മരക്കഷ്ണം എടുത്ത് രണ്ട് കഷ്ണമാക്കി രണ്ട് ഖബ്റിലായി വെച്ചു. ഇത് ഉണങ്ങുന്നത് വരെ അവർക്ക് ശിക്ഷ ലഘൂകരിച്ച് കിട്ടിയേക്കാം.

ചില പണ്ഡിതന്മാർ പറഞ്ഞു: [“ഈ ഹദീസിൽ തിന്മ ചെയ്തവരേയും ( അവർ മരിച്ചവരാണെങ്കിലും ) ആ തിന്മയെയും എടുത്ത് പറയുന്നതിന് തെളിവുണ്ട്;]

ആ തിന്മകളിൽ നിന്ന് താക്കീത് ചെയ്യുന്നതിന് വേണ്ടി.

ഇവിടെ നബി صلى الله عليه وسلم അവർ മരിക്കുന്നതുവരെയും ചെയ്തിരുന്ന തിന്മ എടുത്തു പറഞ്ഞു, ആളുകൾ ആ തിന്മയിൽ വീഴാതിരിക്കുന്നതിന് വേണ്ടി.
അപ്പോൾ ഇതിനർത്ഥം (മരിച്ചു എന്നത് ) അബ്ദുറഹ്മാന്റെ വിഷയത്തിൽ നമ്മൾ കുഴഞ്ഞ നിലപാടെടുക്കും എന്നല്ല. അബ്ദുറഹ്മാൻ നമുക്ക് ബാക്കി വെച്ചത് ദഅവ സലഫിയക്കെതിരെയുള്ള തിന്മകളാണ്. ഇന്നും അതിന്റെ പ്രയാസം നമ്മൾ അനുഭവിക്കുന്നുണ്ട്. അയാൾ അയാളുടെ പണിയുമായി മുന്നോട്ട് പോകുകയായിരുന്നു. അയാൾ ശൈഖ് മുഖ്ബിൽ رحمه الله ക്ക് എതിരെ ഗൂഡാലോചന നടത്തിയവരുടെ കൂടെ ഗൂഡാലോചന നടത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ പരിശ്രമങ്ങളെ അയാൾ നിരീക്ഷിച്ചിരുന്നു, ചില ആളുകളുടെ വിഷയത്തിൽ അയാൾ വിജയിക്കുകയും ചെയ്തു. ദമ്മാജിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ ദർസുകൾ എടുത്തിരുന്ന ഒരു പാട് യുവാക്കളെ അയാൾ പാഴാക്കിക്കളഞ്ഞു. ജനങ്ങൾ അവരിൽ നിന്ന് ഉപകാരമടുത്തിരുന്നു, നല്ല ഫലങ്ങൾ ആ മർക്കസിൽ അവരെക്കൊണ്ട് ഉണ്ടായിരുന്നു. نسأل الله العافية

പക്ഷേ, അവർ ഉറപ്പോടെ നൂൽ നൂറ്റ ശേഷം നൂൽ പലയിഴകളാക്കി പിരിയുടച്ചുകളഞ്ഞു.
പിന്നീട് അവർക്കെതിരായി അവരെ പിന്തുടർന്നു, അവരെ കുറിച്ച് മോശമായി സംസാരങ്ങൾ വരാൻ തുടങ്ങി… അവരെ തൊട്ട് താക്കീതുകൾ വരാൻ തുടങ്ങി… അവർ അവിടെ പഠിപ്പിച്ചിരുന്നതാണ്. അവരിൽ നിന്ന് പലരും ഉപകാരമെടുത്തിരുന്നതാണ്.

അപ്പോൾ ഇത് അതിര് കവിച്ചിലല്ല. അഹ്‌ലുസ്സുന്ന പണ്ടും ഇപ്പോഴും, സമഖ്ശരിയുടെ കാലത്ത് ജീവിച്ചിരുന്നവരും അല്ലാത്തവരും പറയും: “അയാൾ മുഅ°ത്തസിലിയാണ്.”

നമ്മൾ പറയുന്നു: “അബ്ദു റഹ്മാൻ ഹിസ്‌ബിയായാണ് മരിച്ചത്. അതിലൊരു തടസവുമില്ല.” മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് (യെമനിലെ ഹിസ്ബിയായ) വലിയ കുഴപ്പക്കാരനായാണ് മരണപ്പെട്ടത്.

സലഫീ ദഅ°വക്കെതിരെ മോശം പറഞ്ഞു കൊണ്ടാണ് മരിച്ചത്. അവരുടെ പാത ആരും പിന്തുടരാതിരിക്കാൻ (നമ്മൾ ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കും). അഹ്‌ലുസ്സുന്ന സയ്യിദ് ഖുതുബിനെ കുറിച്ച് എഴുതികൊണ്ടേയിരിക്കുന്നു. അയാൾ മുസ്ലിങ്ങൾക്ക് ബാക്കി വെച്ച കുഴപ്പങ്ങൾ കാരണമാണത്. വിപ്ളവങ്ങൾ, ജാഥകൾ, അദ്വൈത സിദ്ധാന്തം തുടങ്ങി മറ്റു തിന്മകളും… ഇതൊക്കെ അയാളുടെ പുസ്തകങ്ങളിൽ അയാൾ ബാക്കി വെച്ചു. വമ്പിച്ച തിന്മകൾ ബാക്കി വെച്ചു. അഹ്‌ലുസ്സുന്ന പറഞ്ഞില്ല: “സയ്യിദ് ഖുതുബ് മരിച്ചു, ഇനി അയാളെ കുറിച്ച് ഒന്നും പറയണ്ട” എന്ന് പറഞ്ഞോ? ഇല്ല.
ഇത് അനുവദനീയമല്ല. തീർച്ചയായും മുസ്ലീങ്ങളുടെ മേൽ ബാക്കിയാക്കിയ അയാളുടെ തിന്മകളെക്കുറിച്ച് താക്കീത് നൽകണം. ഇത് (ഇപ്രകാരം പറയാതിരിക്കൽ) അല്ലാഹുവിന്റെ ദീനിനോടുള്ള ഗുണകാംക്ഷയല്ല. ഇതാ അയാൾ മരിച്ചു, ഇനി നമ്മൾ നോക്കേണ്ട, ഇനിയൊന്നും പറയണ്ട!!! അല്ല.

അനുവദനീയമല്ലാത്തത് അതിര് വിടലാണ്. അതായത് അയാൾക്കില്ലാത്തത് പറയൽ. അത് ജീവിച്ചിരിക്കുന്നവന്റെ കാര്യത്തിലായാലും മരിച്ചവന്റെ കാര്യത്തിലായാലും അനുവദനീയമല്ല.

[“ആരാണോ തന്റെ സഹോദരനെ കുറിച്ച് അവനില്ലാത്തത് പറഞ്ഞത് ആ വാക്കിൽ നിന്ന് അവർ മാറുന്നത് വരെ അവനെ അല്ലാഹു റദ്ഗത്തുൽ ഗബാലിൽ പാർപ്പിക്കും.”]

അത് ഹറാമാണ്, പാടില്ല.
എന്നാൽ ചിലർ ബാക്കിയാക്കിയ തിന്മകളെ കുറിച്ച് അവർ ജീവിച്ചിരിക്കുന്നവരായാലും മരിച്ചവരായാലും മുസ്ലിങ്ങളെ താക്കീത് ചെയ്യൽ, ആ തിന്മയും അതിന്റെ ആളും പരാമർശിക്കപ്പെടണം. അബ്ദുറഹ്മാനും മുഹമ്മദ് അബ്ദുൽ വഹാബിനും ജീവചരിത്രം എഴുതപ്പെടും. സമഖ്ശരിക്ക് എഴുതപ്പെട്ടത് പോലെ, ഇർജാഅ° ഉണ്ടായിരുന്ന ചിലർക്ക് എഴുതപ്പെട്ടത് പോലെ, അത് പോലെ മറ്റുള്ളവർക്ക് എഴുതപ്പെട്ടത് പോലെ. അബ്ദുറഹ്മാനെക്കാളും മുഹമ്മദ് അബ്ദുൽ വഹാബിനെക്കാളും മഹാനാണ് ഇമാം അബൂ ഹനീഫയും മറ്റുള്ളരും. അവർ ഇർജാഅ° ബാധിക്കപ്പട്ടവരാണ് എന്ന് പറയപ്പെട്ടു. അവർ അഭിപ്രായത്തിന്റെ ആളുകളാണ് എന്നും പറയപ്പെട്ടു. അവർ മരണപെട്ടിരിക്കുന്നു. എന്നാൽ ആളുകൾ അവരുടെ ജിവിത കാലത്തുണ്ടായ കുഴപ്പങ്ങൾ ഇനിയുള്ളവർക്ക് ഒരു താക്കീതായി കൊണ്ട് എന്നും സ്മരിക്കുന്നു. അബദുറഹ്മാൻ മുബ്തദി’അ° ആയിട്ടാണ് മരിച്ചത് എന്നതിൽ ഒരു സംശയവുമില്ല. അതേ ഹിസ്‌ബിയായി കൊണ്ട്… ഹിസ്ബിയത്ത് ബിദ്അത്താണ്. പക്ഷേ അതിരു കവിയരുത്. ഒരാളിലില്ലാത്തത് നീ പറയരുത്, അത് വലിയ പാപമാണ്. അവനോട് നിനക്ക് ദേഷ്യമുള്ളതിനാലോ അവന് നിന്നോട് ദേഷ്യമുള്ളതിനാലോ നിന്റെ മൻഹജിലല്ലാത്തതിനാലോ നീ പരിധിവിടരുത്. അവനിലുള്ളത് നീ പറയുക, അവൻ ബാക്കിവെച്ച കുഴപ്പത്തിൽ നിന്ന് താക്കീത് ചെയ്യുക. എങ്കിൽ അതിൽ അതിര് കവിച്ചിലില്ലാതെ നിനക്ക് രക്ഷപ്പെടാം. അബ്ദുറഹ്മാൻ رحمه الله യെ കുറിച്ച് നാം വിശ്വസിക്കുന്നത് അയാൾ ഹിസ്ബി ആയി കൊണ്ടാണ് മരിച്ചത് എന്നാണ്. അദ്ദേഹം സലഫി ദഅ°വത്തിനെതിരെ ചെയ്ത പ്രവർത്തികളിൽ നിന്നും തൗബ
ചെയ്തതായി നമുക്കറിയില്ല. എങ്കിലും ഞാൻ അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ റഹ്മത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. ഒരു മുസ്ലിം മരണപ്പെട്ടാൽ അയാൾക്ക് റഹ്മത്തിന് വേണ്ടി പ്രാർത്ഥിക്കാം. ഞാൻ റഹ്മത്തിന് വേണ്ടി പ്രാർഥിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ അയാൾ ബാക്കി വെച്ചതിനെ, സലഫീ ദഅ°വത്തിന്റെ മേൽ അയാൾ ബാക്കി വെച്ച മോശമായ കാര്യങ്ങളെ ഞാൻ വെറുക്കുന്നു.
അയാൾ മരിച്ചത് ‘ശൈഖ് യഹ്.യയെ കുറിച്ചുള്ള അയാളുടെ അതിരു കവിച്ചിലിൽ (ഗുലുവിൽ) നിന്ന് മുക്തനായിട്ടാണ്’ എന്ന് നാം അറിഞ്ഞിട്ടില്ല. അദ്ദേഹത്തെ (ഷെയ്ഖ് യഹ്‌യയെ) ക്കാൾ തെമ്മാടിയായ മനുഷ്യനെ അയാൾ കണ്ടിട്ടില്ലെന്ന്, അദ്ദേഹത്തെക്കാൾ വലിയ നുണയനെ കണ്ടിട്ടില്ലെന്ന്, ഇന്ന പോലെ കണ്ടിട്ടില്ല… ഇന്ന പോലെ കണ്ടിട്ടില്ല… ആ മനുഷ്യനെ അക്രമിച്ച് കൊണ്ടാണ് അയാൾ മരിച്ചത്. അയാൾ അക്രമിയായിക്കൊണ്ടാണ് മരണപ്പെട്ടത്. അയാളോട് ശൈഖ് യഹ്‌യ ചോദിക്കും, ഈ വൃത്തികെട്ട വാക്കുകൾ കൊണ്ട് അദ്ദേഹം അയാളെ ചോദ്യം ചെയ്യും. അല്ലാഹുവിന്റെ മുന്നിൽ അയാൾ നിൽക്കും. ശൈഖ് അയാൾക്ക് പൊറുത്തു കൊടുത്താലൊഴികെ. ആ കാര്യം അദ്ദേഹത്തിലേക്കാണ് മടങ്ങുന്നത്, കാരണം അദ്ദേഹത്തിന്റെ കാര്യത്തിലാണ് ഇത് നടന്നിട്ടുള്ളത്.
എന്നാലോ സലഫികൾക്കെതിരെ അയാൾ ചെയ്തതിന് അയാൾ തൗബയും ചെയ്തിട്ടില്ല. ദമ്മാജിനെ തൊട്ട് താക്കീത് ചെയ്തതിന് അയാൾ തൗബ ചെയ്തതായി നാം അറിഞ്ഞിട്ടില്ല. ദമ്മാജിൽ നടന്ന ജിഹാദിൽ നിന്ന് ( ആളുകളെ) പിന്തിരിപ്പിച്ചതിൽ, അതു പോലെ കിതാഫിലെ ജിഹാദിനെ അതു പോലെ അദനിലെ ജിഹാദിൽ നിന്ന് (ആളുകളെ) പിന്തിരിപ്പിച്ചതിൽ
അയാൾ തൗബ ചെയ്തതായി നാം അറിഞ്ഞിട്ടില്ല. الله المستعان

അവർ വിചാരിച്ചത് അത് കൊണ്ട് അവർക്ക് ശത്രുക്കളിൽ നിന്ന് തന്ത്രപൂർവം രക്ഷപ്പടാം എന്നായിരുന്നു. അല്ലാഹുവാണെ സത്യം, ഒരിക്കലുമില്ല! തിന്മയുടെ ആളുകളിൽ നിന്ന് അത് രക്ഷയല്ല. അവർ എല്ലാവരെയുമാണ് ഉദ്ദേശിക്കുന്നത്. നീ സലഫിയായാലും ശരി, അതല്ല ഇനി നിന്റെയടുക്കൽ ചില വ്യതിയാനങ്ങൾ ഉണ്ടെങ്കിലും ശരി, നീയും അതേ മാർഗത്തിലാണ് എന്ന് തന്നെയാണ് അവർ കണക്കാക്കുക. അവർ എല്ലാവരെയും ഉദ്ദേശിക്കുന്നുണ്ട്. എല്ലാവരെയും അവർ കണക്കാക്കുക സലഫികളായിട്ടാണ്.

എന്നാൽ അവർ ( അബ്ദു റഹ്മാനും കൂട്ടരും ) വിചാരിച്ചത് ഈ ജിഹാദിൽ നിന്ന് ജനങ്ങളെ തടഞ്ഞാൽ മരണത്തിൽ നിന്ന് തങ്ങൾക്ക് രക്ഷപ്പടാമെന്നാണ്;

ٱلَّذِينَ قَالُواْ لِإِخۡوَٰنِهِمۡ وَقَعَدُواْ لَوۡ أَطَاعُونَا مَا قُتِلُواْۗ قُلۡ فَٱدۡرَءُواْ عَنۡ أَنفُسِكُمُ ٱلۡمَوۡتَ إِن كُنتُمۡ صَٰدِقِينَ

[(യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.]

സഹോദരാ… മരണം നിന്നിലേക്ക് കടന്ന് വരും.

قُل لَّوۡ كُنتُمۡ فِي بُيُوتِكُمۡ لَبَرَزَ ٱلَّذِينَ كُتِبَ عَلَيۡهِمُ ٱلۡقَتۡلُ إِلَىٰ مَضَاجِعِهِمۡۖ

[ (നബിയേ,) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക് (സ്വയം) പുറപ്പെട്ട് വരുമായിരുന്നു.]

أَيۡنَمَا تَكُونُواْ يُدۡرِككُّمُ ٱلۡمَوۡتُ وَلَوۡ كُنتُمۡ فِي بُرُوجٖ مُّشَيَّدَةٖۗ
[നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും.]

മരണം വരും, നിന്റെ സമയമെത്തിക്കഴിഞ്ഞാൽ അത് നിന്റെ വീട്ടുപടിക്കലേക്കാണെങ്കിലും. നീ അവരോട് നല്ല നിലക്ക് നിന്നത് കൊണ്ട് തന്നിഷ്ടത്തിന്റെ ആളുകളിൽ നിന്ന് (ഹൂതി) റാഫിദികളിൽ നിന്ന് നീ രക്ഷപ്പെടുകയില്ല. അവരെ എണ്ണയിടാനും അവരുടെ കൂടെയാകാനും ആഗ്രഹിച്ചിട്ടും കാര്യമില്ല. രക്ഷപ്പടില്ല. അവരല്ലാത്ത തന്നിഷ്ടക്കാരിൽ നിന്നും നീ രക്ഷപ്പെടില്ല ഒരിക്കലും, നോക്കൂ… എങ്ങനയാണയാളുടെ വീടിനടുത്തേക്ക് മരണം വന്നെത്തിയതെന്ന്.
അയാൾ رحمه الله വിചാരിച്ചത് അയാൾ പുറപ്പെടുവിച്ച ഫത്.വ കൊണ്ട് രക്ഷപ്പെടാമെന്നായിരുന്നു. ആരാണോ തിന്മയുടെ ആളുകളിൽ നിന്ന് സുരക്ഷയും സമാധാനവും പ്രതീക്ഷിക്കുന്നത് അവൻ വിഡ്ഡിയാണ്. അല്ലാഹുവിൽ തവക്കുൽ ചെയ്യലല്ലാതെ, പ്രതിഫലം പ്രതീക്ഷിക്കലല്ലാതെ വേറെ ഒന്നും ചെയ്യാനില്ല. എന്തു സംഭവിച്ചാലും അല്ലാഹുവിന്റെ അനുവാദപ്രകാരം
അല്ലാഹു വിധിച്ചത് നിനക്ക് വന്നെത്തുക തന്നെ ചെയ്യും.
ഇതാണ് ഇയാളെക്കുറിച്ച് ഞാൻ വിശ്വസിക്കുന്നത്. അയാൾ ബിദ്അത്തിലായി മരണപ്പെട്ടിരിക്കുന്നു, ഹിസ്‌ബിയത്തിലായി മരിച്ചിരിക്കുന്നു, അയാൾ സലഫി ദഅവത്തിൽ പിളർപ്പും കുഴപ്പവുമുണ്ടാക്കി, ഇന്നും നാം അത് അനുഭവിച്ച് കൊണ്ടിരിക്കുന്നു. ശൈഖ് (മുഖ്ബിൽ) رحمه الله യുടെ ദഅവത്തിനെതിരെ ഗൂഡാലോചന നടത്തിയവരുടെ കൂടെ ഗൂഡാലോചനയും നടത്തി.

അല്ലാഹുവിനോട് നമ്മൾ സൗഖ്യവും രക്ഷയും ചോദിക്കുന്നു.

വിവർത്തനം: അബൂ ഹൂദ് ആഷിഫ് وفقه الله.