വ്യത്യസ്ത ആത്മാവുകളും അവയെ ശുദ്ധീകരിക്കാനുള്ള മാർഗങ്ങളും - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

❓ചോദ്യം : ഏതൊക്കെ ആണ് വ്യത്യസ്തമായ ആത്മാക്കൾ? അല്ലാഹു سبحانه وتعالى പറഞ്ഞത് പോലെ (قَدْ أَفْلَحَ مَنْ زَكَّاهَا) അവയെ ശുദ്ധീകരിക്കാനുള്ള മാർഗങ്ങൾ എന്താണ്?

✅ ഖുർആനിൽ പറയപ്പെട്ട വ്യത്യസ്ത ആത്മാക്കൾ മൂന്ന് എണ്ണമാണ്.

1) തിന്മ കൽപിക്കുന്ന ആത്മാവ് (أمارة بالسوء)

2) സ്വയം കുറ്റപ്പെടുത്തുന്ന ആത്മാവ് (النفس اللوامة)

3) സമാധാനമടഞ്ഞ ആത്മാവ്, (അല്ലാഹുവിനോട് തഖ്‌.വ ഉളള ആത്മാവ്) (النفس المطمئنة)

സ്വന്തത്തെ നിരോധിക്കപ്പെട്ട ദേഹേച്ചകളിലേക്കും തിന്മ പിന്തുടരുന്നതിലേക്കും നയിക്കുന്നതാണ് തിന്മ കൽപിക്കുന്ന ആത്മാവ്. എന്നാൽ സ്വയം കുറ്റപ്പെടുത്തുന്ന ആത്മാവ് അതിന്റെ ഉടമയെ കൈവിട്ട്പോയ നന്മയെ പറ്റി കുറ്റബോധം ഉണ്ടാക്കുകയും പശ്ചാത്തപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിലും അവനിൽ ഉള്ള അനുസരണയിലും, അവന്റെ കൽപനകളിലും, സ്മരണയിലും മനശ്ശാന്തി അനുഭവിക്കുന്ന ആത്മാവ് ആകുന്നു സമാധാനമടഞ്ഞ ആത്മാവ്, (അല്ലാഹുവിനോട് തഖ്.വ ഉളള ആത്മാവ്). അതിന് ഇതല്ലാതെ മറ്റെന്ത് കാരണത്താലും മനശ്ശാന്തി അനുഭവപ്പെടുകയില്ല.

അല്ലാമ ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു : സമാധാനമടഞ്ഞ ആത്മാവ് (അല്ലാഹുവിനോട് തഖ്.വ ഉളള ആത്മാവ്) എന്ന് വിളിക്കപ്പെടുന്നത് അതിനെ പ്രശംസിച്ചു കൊണ്ടാണ്. തിന്മ കൽപിക്കുന്ന ആത്മാവ് എന്ന് വിളിക്കപ്പെടുന്നത് അതിനെ കുറ്റപ്പെടുത്തി കൊണ്ടാണ്.
സ്വയം കുറ്റപ്പെടുത്തുന്ന ആത്മാവ് എന്ന് വിളിക്കപ്പെടുന്നത്, ആ ആത്മാവിന് ഉണ്ടാകുന്ന കുറ്റബോധം കാരണത്താൽ അതിനെ പ്രശംസിച്ചും കുറ്റപ്പെടുത്തിയും ആണ്.
അതിനാൽ, ആത്മാവിനെ ശുദ്ധീകരിക്കാനുള്ള മാർഗങ്ങൾ എന്തെന്നാൽ, അല്ലാഹുവിനോടുള്ള അനുസരണയിൽ അടിയുറച്ച് നിൽക്കുന്നതിലൂടെയും, അവനോടുള്ള അനുസരണക്കേടിൽ നിന്നും നിരോധിക്കപ്പെട്ട ദേഹേച്ചകളിൽ നിന്നും അതിനെ അകറ്റി നിർത്തുന്നതിലൂടെയുമാണ്.

🖋 അശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാൻ حفظه الله

[മുൻതഖ മിൻ ഫത്താവാ ശൈഖ് സ്വാലിഹ് അൽ ഫൗസാൻ 2/134]