അക്രമിയായ ഭരണാധികാരിക്ക് മുന്നിൽ സത്യം പറയൽ - Markazu Uloomissunnah, Manjeri

“ഏറ്റവും മഹത്തായ ജിഹാദിൽ പെട്ടതാണ് അക്രമിയായ ഭരണാധികാരിക്ക് മുന്നിൽ സത്യം പറയൽ” ഈ ഹദീസിന്റെ ഉദ്ധേശമെന്താണ് ? ഇത് എപ്പോഴാണ് പ്രാവർത്തികമാവുക.?

✅ അക്രമിയായ ഭരണാധികാരിക്ക് നേരിട്ടോ എഴുത്തു വഴിയോ അല്ലെങ്കിൽ മറ്റു രീതിയിലോ സത്യം എത്തിച്ച് കൊടുക്കൽ ജിഹാദിന്റെ ഇനങ്ങളിൽ വെച്ച് ഏറ്റവും മഹത്തായ ജിഹാദാണെന്നാണ് ഈ ഹദീസിന്റെ അർഥം, മനാവീ رحمه الله തന്റെ شرح الجامع الصغير ഇൽ പറഞ്ഞു : “കാരണം, ഭരണാധികാരിയുടെ അനീതി എന്നത് ഒരുപാട് ജനങ്ങളെ ബാധിക്കുന്നതാണ്, അത്കൊണ്ട് തന്നെ അത് തടഞ്ഞാൽ, കാഫിറിനെ കൊല്ലുന്നതിൽ നിന്ന് വ്യത്യസ്‌തമായി, ഒരു പാട് പേർക്ക് ഉപകാരമാവും.”
അത് ഏത് കാലത്തായാലും കഴിവുള്ളവർ ഇൽമോടും പക്വതയോടും സ്വബ്റോടും കൂടി ഭരണാധികാരികൾക്ക് കൊടുക്കേണ്ട നസീഹത്താണ്.
.وبالله التوفيق وصلى الله على نبينا محمد، وآله وصحبه وسلم.

📌 ഫതാവാ ലജ്നത്തുദ്ദാഇമ (സഊദി ഉന്നത പണ്ഡിത സഭ) / ഫത്‌വ നമ്പർ: 7502

❓”ഏറ്റവും മഹത്തായ ജിഹാദ് അക്രമിയയായ ഭരണാധികാരിക്ക് മുന്നിൽ സത്യം പറയലാണ് ” എന്ന ഹദീസ് പരസ്യമാധ്യമങ്ങളിൽ/സോഷ്യൽമീഡിയകളിൽ ഭരണാധികാരിയെ എതിർത്ത് സംസാരിക്കുന്ന ഒരാളിൽ ബാധകമാകുമോ?

✅ ഇല്ല, ഭരണാധികാരിയുടെ അടുക്കൽ എന്നാണു ഹദീസിൽ പറഞ്ഞത്, അതായത് അദ്ദേഹത്തിന്റെ അടുക്കൽ നേരിട്ട് എന്നാണ്, അല്ലാതെ മിമ്പറുകളിലോ, വഴികളിലോ എതിർത്ത് സംസാരിക്കാനല്ല. അള്ളാഹു عز وجل മൂസാ عليه السلام യോടും ഹാറൂൺ عليه السلام യോടും പറഞ്ഞു: [നിങ്ങൾ രണ്ട് പേരും അവന്റെയടുക്കലേക്ക് പോവുക] അതായത് ഫിർഔനിന്റെ അടുക്കലേക്ക് [എന്നിട്ട് അവനോട് മൃദുവായ വാക്ക് പറയുക].

🖋 അശെയ്ഖ്‌ സ്വാലിഹ് അൽ ഫൗസാൻ حفظه الله

വിവർത്തനം: യാസിർ ബ്ൻ അയ്യൂബ്.وفقه الله