ഇന്ത്യയിലെ മുസ്ലീങ്ങൾക്കുള്ള ഒരു നസ്വീഹ:- ഷെയ്ഖ് നവാസ് അൽഹിന്ദി حفظه الله - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

الحمد لله حمدا كثيرا طيبا مباركا فيه أما بعد

യെമനിലെ ഇന്ത്യക്കാരായ സലഫീ വിദ്യാർത്ഥികളിൽ നിന്ന്, അതായത് സാധ്യമായ വഴികളിലൂടെ ഉപകാരപ്രദമായ ദർസുകളും വൈജ്ഞാനികമായ ഫാഇദകളും പ്രചരിപ്പിക്കുന്ന ഇന്ത്യക്കാരായ സലഫീ സഹോദരങ്ങളിൽ നിന്ന്, പ്രത്യേകിച്ചും ഇമാമീങ്ങളായ ഷെയ്ഖ് മുഖ്ബിൽ رحمه الله യുടെയും ഷെയ്ഖ് യഹ്.യ حفظه الله യുടെയും കീഴിൽ വർഷങ്ങളോളം ഇൽമ് പഠിച്ച നമ്മുടെ ഷെയ്ഖായ അബൂ ബിലാൽ ഖാലിദ് അൽ ഹദ്‌റമീ حفظ الله നേതൃത്വം നൽകുന്ന ഹാമിയിലെ ദാറുൽ ഹദീസിൽ പഠിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങളിൽ നിന്ന് ഉപകാരമെടുക്കുന്നതിൽ നിന്നും,ഇന്ത്യയിലെ അഹ്‌ലെ ഹദീസ് സംഘടനയും, ബ്രിട്ടനിലുള്ള ഖലഫീ മക്തബയുടെ ആളുകളും, സകരിയ സ്വലാഹി കക്ഷിയുടെ ആളുകളുമെല്ലാം, താക്കീത് ചെയ്യുന്നു എന്ന വിഷയം ഇന്ത്യയിൽ നിന്നുള്ള നമ്മുടെ സഹോദരങ്ങൾ ധാരാളമായി പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്;

ഇന്ത്യക്കാരായ നമ്മുടെ സഹോദരങ്ങളിൽ നിന്ന് പ്രചരിക്കപ്പെടുന്ന ദർസുകളിൽ നിന്നും ഫാഇദകളിൽ നിന്നും ആരിൽ നിന്നും ഉപകാരമെടുക്കപ്പെടണം എന്നതിനെ സംബന്ധിച്ചാണ് ചോദ്യം വരുന്നത്.

അവരിൽ ചിലരെ, ക്ലിപ്തപ്പെടുത്തിക്കൊണ്ടല്ലാതെ ഇവിടെ പരാമർശിക്കുകയാണ്. അതായത് തൌഹീദ്, അഖീദ, ഹദീസും അതിന്റെ ഉസൂലും, തഫ്സീറും അതിന്റെ ഉസൂലും, ഫിഖ്ഹും അതിന്റെ ഉസൂലും, തജവീദ്, നഹ്വ്, സ്വർഫ് , ഇംലാഅ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിൽ പഠിപ്പിക്കുന്ന ശൈഖുമാരെയും പഠിക്കുന്ന വിദ്യാർഥികളെയും പോറ്റി വളർത്തുന്ന ഈ ഗേഹത്തിൽ നിന്നും അറിവ് സ്വീകരിക്കുന്ന ചിലരെ നാം ഇവിടെ പരാമർശിക്കുകയാണ്.

അവരുടെ നേതൃത്വത്തിലുള്ളത് ഈ ഭവനത്തിന്റെ ഷെയ്ഖായ ഷെയ്ഖ് അബൂ ബിലാൽ അൽ ഹദ്‌റമീ حفظه الله തന്നെയാണ്.

അവരിൽ പെട്ടവരാണ്;

  1. സഹോദരൻ അബ്ദു നൂർ അൽഹിന്ദി- ദമ്മാജ് തൊട്ടേയുള്ള വിദ്യാർത്ഥിയാണ്, തെലുങ്ക്, ഉർദു, ഇംഗ്ലീഷ് ഭാഷകളിലായി അദ്ദേഹത്തെ ഉപയോഗപ്പെടുത്താം.
  2. സഹോദരൻ നിദാമുദ്ധീൻ അൽഹിന്ദി- ഉർദു, ഇംഗ്ലീഷ് ഭാഷകളിലായി അദ്ദേഹത്തെ ഉപയോഗപ്പെടുത്താം.
  3. സഹോദരൻ ഉസ്മാൻ അൽഹിന്ദി
  4. സഹോദരൻ മുഹമ്മദ് അൽ ഹിന്ദി
  5. സഹോദരൻ റഷാദ്‌ അൽഹിന്ദി
  6. സഹോദരൻ സഅദ് അൽഹിന്ദി
  7. സഹോദരൻ ഷാഹിദ് അൽഹിന്ദി
  8. സഹോദരൻ സജീർ അൽഹിന്ദി
  • ഈ ആറുപേർക്കും കേരളത്തിലെ ഭാഷയായ മലയാളത്തിൽ പ്രയോജനം ചെയ്യാൻ സാധിക്കും.

അവരെല്ലാവരും അല്ലാഹുവിന്റെ ഫദ്ലുകൊണ്ട്, നമ്മുടെ ശ്രേഷ്ഠരായ വിദ്യാർത്ഥികളിൽ പെട്ടവരാണ്. ഖൈറിലും ഉപകാരപ്രദമായ ഇൽമ് പഠിക്കുന്നതിലും അത് പഠിപ്പിക്കുന്നതിലും അതീവ താത്പര്യമുള്ളവരാണ് അവർ.
ബിദ്അത്തിന്റെആളുകളിൽ നിന്നും കക്ഷിത്വങ്ങളിൽ നിന്നും തമയ്യുസ് (വേറിട്ട് നിൽക്കൽ) പാലിക്കുന്നതിൽ അതീവ താത്പര്യമുള്ളവരാണ് അവർ. എല്ലാ മര്യാദകളോടും കൂടിത്തന്നെ (അവർ അത് ചെയ്തുപോരുന്നു) അതിലെ ഏറ്റവും നല്ല മര്യാദയാണ് സുന്നത്തിനോടും ഐക്യത്തോടുമുള്ള അവരുടെ സ്നേഹവും, കക്ഷിത്വത്തോടും ഭിന്നതയോടുമുള്ള അവരുടെ വെറുപ്പും.
نحسبهم كذلك والله حسيبه

അതുകൊണ്ട് ഇന്ത്യയിലും ഇന്ത്യയുടെ പുറത്തുമുള്ള മുസ്ലീങ്ങളോട് ആരുടെ ഭാഷയാണോ നമ്മുടെ ഈ സഹോദരങ്ങളുടെ ഭാഷയോട് യോജിക്കുന്നത് അവരിൽ നിന്നും, സുന്നത്തിലും സലഫിയ്യത്തിലും ഉള്ള മറ്റു സഹോദരങ്ങളിൽ നിന്നും ദർസുകളും ഗുണവുമെടുക്കാൻ നാം ഉപദേശിക്കുകയാണ്. ഇവരിൽ നിന്നും ഇവരെപ്പോലെയുള്ളവരിൽ നിന്നും താക്കീത് ചെയ്യുന്നവർക്കും യെമനിലെ സുന്നത്തിന്റെ ഭവനങ്ങളിലേക്ക് പോകുന്നതിനെ താക്കീത് ചെയ്യുന്നവർക്കും നിങ്ങൾ യാതൊരു പരിഗണനയും കൊടുക്കരുത്.

📌 ഒരു ഉണർത്തൽ: അവിടെ യെമനിൽ മറ്റ് പണ്ഡിതന്മാരുടെ അടുക്കൽ അവരുടെ ദാറുകളിൽ ഖൈർ പ്രചരിപ്പിക്കുന്ന മറ്റ് ശ്രേഷഠരായ ഇന്ത്യക്കാരുമുണ്ട്, അല്ലാഹുവിനാകുന്നു സർവ്വ സ്തുതിയും. (അല്ലാഹു അതിന്റെ ആളുകളെ സംരക്ഷിക്കട്ടെ). അവരെക്കുറിച്ച് മറ്റൊരിടത്ത് പരാമർശിക്കാൻ അല്ലാഹു സൗകര്യപ്പെടുത്തിതരട്ടെ.

والحمد لله رب العالمين

🖋എഴുതിയത്: അബൂ അബ്ദിറഹ്മാൻ നവാസ് അൽഹിന്ദി غفر الله له وسدده.