നോമ്പുകാരനെ നോമ്പുതുറപ്പിക്കൽ - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

റസൂൽ صلى الله عليه وسلم പറഞ്ഞു:

[ “ആരെങ്കിലും ഒരു നോമ്പുകാരനെ നോമ്പു തുറപ്പിച്ചാൽ അവനും നോമ്പുകാരന്റെ അതേ പ്രതിഫലം ലഭിക്കും, നോമ്പുകാരന്റെ പ്രതിഫലത്തിൽനിന്ന് യാതൊന്നും കുറഞ്ഞുപോകുകയും ഇല്ല.“]

(അഹ്മദ്, തിർമിദീ, ഇബ്‌നു മാജ: എന്നിവർ ഉദ്ധരിച്ച സയ്ദ് ബിൻ ഖാലിദ് അൽജുഹനീ رضي الله عنه വിന്റെ ഹദീസ്).

🍃 ഇമാം ഇബ്‌നു ബാസ് رحمه الله പറഞ്ഞു: “ഈ ഹദീസിൽ പറഞ്ഞ ‘നോമ്പുകാരൻ’ എന്നതിന്റെ പരിധിയിൽ നിർബന്ധമായതോ സുന്നത്തായതോ ആയ നോമ്പെടുത്ത എല്ലാവരും (പാവപ്പെട്ടവനാകട്ടെ പണക്കാരനാകട്ടെ) വരും”. (മജ്മൂ ഉൽ ഫതാവാ 25/208).

🍃 ഇമാം ഇബ്‌നു ഉതയ്മീൻ رحمه الله പറഞ്ഞു: “ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നത് നോമ്പുകാരനെ ഒരു കാരക്കകൊണ്ടു നോമ്പു തുറപ്പിച്ചാലും അവന് നോമ്പുകാരന്റെ പ്രതിഫലം ലഭിക്കുമെന്നാണ്. അതുകൊണ്ട് ഈ കാര്യത്തിൽ ഉത്സാഹം കാണിക്കൽ ഓരോ മനുഷ്യനും അനിവാര്യമാണ്, ആ നോമ്പുകാരൻ അതിന് ആവശ്യക്കാരനും ദാരിദ്രത്തിലുമാണെങ്കിൽ പ്രതേകിച്ചും”. (മജ്മൂ ഉൽ ഫതാവാ 20/93).

من ‘مجالس رمضانية’ للشيخ أبي يوسف الأحمدي الشرعبي حفظه الله.

വിവർത്തനം: അബൂ അദ്നാൻ അൽഹിന്ദി غفر الله له ولوالديه

Leave a Comment