കാഫിറുകളുടെ ആഘോഷങ്ങളിൽ പങ്കെടുക്കൽ - Markazu Uloomissunnah, Manjeri

بسم الله الرحمن الرحيم

മുസ്ലിങ്ങളിൽ ചിലർ നസാറാക്കളുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു; ഈ കാര്യത്തിൽ താങ്കളുടെ ഉപദേശമെന്താണ്?

🖋 അശ്ശെയ്ഖ് അൽ അല്ലാമാ: ഇബ്നു ബാസ് رحمه الله.

മുസ്ലിമായ ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ, നസാറാക്കളുടെയോ യഹൂദരുടെയോ മറ്റു കാഫിറുകളുടെയോ ആഘോഷങ്ങളിൽ പങ്കെടുക്കൽ അവന് അനുവദനീയമല്ല. നേരെ മറിച്ച് അത്തരം ആഘോഷങ്ങൾ ഒഴിവാക്കൽ അവന് നിർബന്ധമാണ്, കാരണം ആരെങ്കിലും ഒരു സമൂഹത്തോട് സാദൃശപ്പെട്ടാൽ അവനും അവരിൽ പെട്ടവനായി. അവരുമായി സാദൃശ്യപ്പെടുന്നതിൽ നിന്നും അവരുടെ സ്വഭാവ രീതികളുമായി ഇണങ്ങുന്നതിൽ നിന്നും റസൂൽ صلى الله عليه وسلم താക്കീതു ചെയ്തു. അത്തരം കാര്യങ്ങളിൽ അവരെ സഹായിക്കലോ പിന്തുണക്കലോ ഒരു മുസ്ലിമിന് അനുവദനീയമല്ല തന്നെ. കാരണം അവയെല്ലാം അല്ലാഹുവിന്റെ നിയമങ്ങൾക്ക് എതിരാകുന്ന ആഘോഷങ്ങളാണ്. അതിനാൽ അതിൽ പങ്കാളിയാകലോ അതുമായി ഏതെങ്കിലും രൂപത്തിൽ സഹകരിക്കലോ അതിനെ സഹായിക്കലോ ഒരു മുസ്ലിമിന് പാടുള്ളതല്ല.

അല്ലാഹു പറഞ്ഞു: “നിങ്ങൾ നന്മയിലും പുണ്യത്തിലും പരസ്പരം സഹകരിക്കുക. തിന്മയിലും അക്രമത്തിലും നിങ്ങൾ സഹകരിക്കരുത്, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു”.

അപ്പോൾ കാഫിറുകളുടെ ആഘോഷങ്ങളിൽ പങ്കെടുക്കൽ തിന്മയിലും അക്രമത്തിലും സഹകരിക്കലാണ്.

📖 [مجموع فتاوى ومقالات متنوعة 6/405 ]

ആശയ വിവർത്തനം: അബൂ അദ്നാൻ അൽഹിന്ദി وفقه الله