നബി ﷺ യോടുള്ള സ്നേഹം സമരങ്ങളിലൂടെയോ? - Markazu Uloomissunnah, Manjeri

അതിനാൽ ഇസ്ലാമും സുന്നത്തും മുറുകെ പിടിച്ചുകൊണ്ട് അവരെ അരിശം കൊള്ളിക്കുകയും, അവരുടെ തന്ത്രത്തെ മടക്കി വിടുകയും ചെയ്യുക എന്നത് നമ്മുടെ മേൽ നിർബന്ധമാകുന്നു.

നമ്മുടെ ഷെയ്ഖ് ഹസ്സൻ ബാശുഐബ് حفظه الله അദ്ദേഹത്തിന്റെ ജുമുഅ ഖുത്ബയിൽ പറഞ്ഞു:

❝ അല്ലയോ മുസ്ലിമീങ്ങളെ, നമ്മുടെ നബി ﷺ യുടെ ജീവചരിത്രത്തെ കുറിച്ച് നാം ഏവരും നിർബന്ധമായും പഠിക്കേണ്ടതുണ്ട്, നാം നമ്മുടെ ദീൻ മുറുകെ പിടിക്കേണ്ടതുണ്ട്.

യഹൂദരിലും, നസ്രാണികളിലും, വിഗ്രഹാരാധകരിലും, മുനാഫിഖീങ്ങളിലും, നിരീശ്വരവാദികളിലും പെട്ട ഇസ്ലാമിന്റെ ശത്രുക്കൾ നബി ﷺ യെയോ, അദ്ദേഹത്തിന്റെ അഭിമാനത്തെയോ, അദ്ദേഹത്തിന്റെ സ്വഹാബികളെയോ പരിഹസിക്കുവാൻ മുതിരുന്നത് മുസ്ലിമീങ്ങളുടെ ഇടയിൽ പിളര്‍പ്പും ദൗർബല്യവും കാണുന്നതുകൊണ്ട് മാത്രമാണ്.

അതിനാൽ ഇസ്ലാമും സുന്നത്തും മുറുകെ പിടിച്ചുകൊണ്ട് അവരെ അരിശം കോളിക്കുകയും, അവരുടെ തന്ത്രത്തെ മടക്കി വിടുകയും ചെയ്യുക എന്നത് നമ്മുടെ മേൽ നിർബന്ധമാക്കുന്നു. അല്ലാഹുവാണെ, ഇതാകുന്നു നബി ﷺ യും അദ്ദേഹത്തിന്റെ ഭാര്യമാരെയും ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരെ അരിശം കൊള്ളിക്കുന്നതായിട്ടുള്ള ഏറ്റവും വലിയ കാര്യം, നാം നമ്മുടെ ദീൻ മുറുകെപ്പിടിക്കുക എന്നതും, സത്യമായിട്ടുള്ള ഇസ്‌ലാമിലേക്ക് മടങ്ങുക എന്നതും, ദീനിനോടുള്ള സംരക്ഷണബോധം പ്രകടമാക്കുക എന്നതും.

ഈ സംരക്ഷണബോധം ഇസ്ലാമികനിയമത്തോട് യോജിച്ചുകൊണ്ടായിരിക്കണം, കിതാബിനോടും സുന്നത്തിനോടും യോജിച്ചുകൊണ്ടായിരിക്കണം. അല്ലാതെ അവർ ആഗ്രഹിക്കുന്ന രീതികൾ സ്വീകരിച്ചുകൊണ്ട്, അവരോടു യോജിക്കുകയല്ല നാം ചെയ്യേണ്ടത്.

അവർ നമ്മുടെ നബി മുഹമ്മദ് ﷺ യെ പരിഹസിച്ചാൽ നാം സമരങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നു, ഈ സമരങ്ങൾ എവിടെന്നാണ് ഉണ്ടായത്? അത് അവരുടെ ചരക്കുകളിൽ പെട്ട ഒന്നാകുന്നു, അതിനാൽ അവർ സന്തോഷിക്കുന്നു. എന്നാൽ നാം നമ്മുടെ ദീൻ മുറുകെ പിടിക്കുന്നതും, ജനങ്ങളെ നാം നമ്മുടെ ദീനിനെക്കൊണ്ട് അഭിമാനം കൊള്ളുന്നതിലേക്കും, നബി ﷺ യുടെ ജീവചരിത്രത്തെ പ്രകടമാക്കുന്നതിലേക്കും, അദ്ദേഹത്തിന്റെ ദഅ’വത്ത് പ്രകടമാക്കുന്നതിലേക്കും, ബാത്തിലിനെ വ്യക്തമാക്കികൊടുക്കുന്നതിലേക്കും, ബാത്തിലിന്റെ ആളുകളുടെ തന്ത്രങ്ങളെ വെളിപ്പെടുത്തി കൊടുക്കുന്നതിലേക്കും ക്ഷണിക്കുന്നത് അവർ കണ്ടാൽ, അത് അവരെ അരിശം കൊള്ളിക്കുന്നതാണ്, എന്റെ റബ്ബാണേ അത് അവരെ അരിശം കൊള്ളിക്കുന്നതാണ്!

ഇസ്ലാമിന്മേലും സുന്നത്തിന്മേലും ക്ഷമ കൈക്കൊള്ളുവാനും, സത്യം കൈക്കൊള്ളുവാനും ആണ് നാം അന്യോന്യം ഉപദേശിക്കുന്നത്.

അല്ലാഹു ഇസ്ലാമിനാൽ പ്രതാപം നൽകിയിട്ടുള്ള ഉമ്മത്താകുന്നു നമ്മുടേത്, അങ്ങനെയിരിക്കെ നാം ഇസ്ലാം അല്ലാത്തതിലൂടെ പ്രതാപം തേടിയാൽ, അല്ലാഹു നമുക്ക് നിന്ദ്യത വരുത്തുന്നതാണ്, അതിനാൽ അല്ലയോ മുസ്ലിമേ നീ അവരുടെ മുന്നിൽ ഇസ്ലാമിന്റെയും സത്യത്തിന്റെയും ശക്തി വെളിവാക്കുക, കുഫ്‌ഫാറുകളോട് സാമ്യപ്പെടാതിരിക്കുക; നിന്റെ വിശ്വാസങ്ങളിലും, നിന്റെ ഇബാദത്തുകളിലും, നിന്റെ ആചാരങ്ങളിലും, നിന്റെ ഇടപാടുകളിലും, നിന്റെ സംസാരങ്ങളിലും, നിന്റെ അനക്കങ്ങളിലും നിന്റെ നിശ്ചലതയിലും ഒന്നും തന്നെ നീ അവരോടു സാമ്യപ്പെടാതിരിക്കുക…!❞

‌📝 ആശയ വിവർത്തനം: അബൂ റയ്യാൻ അബ്ദുല്ലാഹ്
-غفر الله له وهدى والديه-