എന്തു കൊണ്ട്‌ സലഫികൾ നബിദിനം ആഘോഷിക്കുന്നില്ല? - Markazu Uloomissunnah, Manjeri

അബൂബക്കർ رضي الله عنه മൗലിദ് ആഘോഷിച്ചിട്ടില്ല. (എന്നിട്ട്) നീ പറയുന്നു നബിദിനം ആഘോഷിക്കാത്തവർ റസൂൽ ﷺ യെ വെറുക്കുന്നു എന്ന്.
പരലോകത്ത് നിന്റെ എതിരാളി അബൂബക്കർ رضي الله عنه ആണ്. ഉമറും ഉസ്മാനും അലിയും رضي الله عنهم മൗലിദ് ആഘോഷിച്ചിട്ടില്ല. പരലോകത്ത് നിന്റെ എതിരാളികൾ അവരാണ്.

അശ്ശെയ്ഖ് വഹബ് അദ്ദയ്ഫാനി حفظه الله

بسم الله الرحمن الرحيم

ഇഖ്ലാസ് ഇല്ലാതെ (അല്ലാഹുവിന് വേണ്ടി മാത്രമല്ലാതെ) ആണ് നീ അല്ലാഹുവിനെ ആരാധിച്ചതെങ്കിൽ നിന്റെ കർമ്മം സ്വീകരിക്കപ്പെടുന്നതല്ല.

അല്ലാഹുവിന്റെ നിയമത്തെ പിൻപറ്റാതെയാണ് നീ അല്ലാഹുവിനെ ആരാധിച്ചത് എങ്കിൽ നിന്റെ കർമ്മം സ്വീകരിക്കപ്പെടുന്നതല്ല.
ആരാധനയിൽ ജനങ്ങളിൽ ഏറ്റവും കൂടുതൽ ഇഖ്ലാസ് ഉള്ളവനാണ് നീ എങ്കിൽ പോലും.
നിന്റെ ഇഖ്ലാസ് എത്രയുണ്ടെങ്കിലും അല്ലാഹുവിന്റെ ഉദ്ദേശത്തിനനുസരിച്ചല്ല അവനെ ആരാധിക്കുന്നത് എങ്കിൽ അല്ലാഹു നിന്നിൽ നിന്ന് സ്വീകരിക്കുകയില്ല. രണ്ട് ഇമാമുമാർ ഇമാം ബുഖാരിയും മുസ്ലിമും അവരുടെ ഗ്രന്ഥങ്ങളിൽ റിപ്പോർട്ട് ചെയ്തു. എന്റെയും നിന്റെയും ഉമ്മയായ വിശ്വാസികളുടെ ഉമ്മയായ സ്വിദ്ധീഖ ബിൻത്ത് സ്വിദ്ധിഖ് (ആഇശ) പരിശുദ്ധയായ ഏഴാകാശങ്ങളുടെ മുകളിൽ നിന്ന് (ആരോപണങ്ങളിൽ നിന്ന്) നിരപരാധിത്തപ്പെടുത്തിയവൾ (ആഇശ) رضي الله عنها യുടെ ഹദീസിൽ നിന്നും റസൂൽ ﷺ പറഞ്ഞു. [ആരെങ്കിലും നമ്മുടെ ഈ ദീനിന്റെ കാര്യത്തിൽ പുതുതായി എന്തെങ്കിലും ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാകുന്നു.] മറ്റൊരു നിവേദനത്തിൽ [നമ്മുടെ കൽപന ഇല്ലാത്ത ഏതെങ്കിലും ഒരു കർമ്മം ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാകുന്നു.] അവന്റെ കർമ്മം അവനിലേക്ക് (തന്നെ) തള്ളപ്പെട്ടതാകുന്നു.
അവൻ എത്ര കഷ്ടപ്പെട്ടാലും, ക്ഷീണിച്ചാലും, പരിശ്രമിച്ചാലും ശരി.

എന്തൊരു വലിയ നഷ്ടമാണിത് ജനങ്ങളേ!
റസൂൽ ﷺ പറഞ്ഞു : [ആരാണോ എന്റെ സുന്നത്തിൽ നിന്ന് തിരിഞ്ഞു കളയുന്നത് അവൻ എന്നിൽ പെട്ടവനല്ല.] ആരോടാണ് റസൂൽ ﷺ ഇത് പറഞ്ഞത്?
എപ്പോഴാണ് റസൂൽ ﷺ ഇത് പറഞ്ഞത്? സദ്‌വൃത്തരായ ചില ആളുകളെ പറ്റി റസൂലിനോട് അറിയിക്കപ്പെട്ടപ്പോളായിരുന്നു. സൽകർമ്മങ്ങൾ കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുന്ന ആളുകളെ പറ്റി അറിയിക്കപ്പെട്ടപ്പോളായിരുന്നു. അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുന്ന ആളുകളെ പറ്റി അറിയിക്കപ്പെട്ടപ്പോളായിരുന്നു. ഇഖ്ലാസുള്ള ആളുകളെ പറ്റി അറിയിക്കപ്പെട്ടപ്പോളായിരുന്നു. അല്ലാഹുവിനായി ചെയ്യുന്ന ആരാധനയിൽ വർദ്ധനവ് ഉണ്ടാവാൻ ഉദ്ദേശിക്കുന്ന ആളുകളെ പറ്റി അറിയിക്കപ്പെട്ടപ്പോൾ”
അവർ വന്നു കൊണ്ട് റസൂൽ ﷺ യുടെ ആരാധനകളെ പറ്റി ചോദിച്ചു. ആ കർമ്മങ്ങളൊക്കെ വളരെ കുറവായി അവർക്ക് തോന്നി. അവർ പറഞ്ഞു: കഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം അദ്ദേഹത്തിന് പൊറുത്തു കൊടുത്തതാകുന്നു. അവരിൽ ഒരാൾ പറഞ്ഞു: ഞാൻ എല്ലാ ദിവസവും നോമ്പ് എടുക്കും. എന്താണ് ഉദ്ദേശിച്ചത്? നോമ്പിൽ വർദ്ധനവ് ഉണ്ടാകാൻ. മറ്റൊരാൾ പറഞ്ഞു: “ഞാൻ രാത്രി ഉറങ്ങാതെ നിസ്കരിക്കും”. എന്താണ് ഉദ്ദേശിച്ചത്? ദീനിൽ നിയമമാക്കപ്പെട്ട പരിധിക്ക് കൂടുതലായുളള രാത്രി നിസ്കാരം.

മൂന്നാമത്തെയാൾ പറഞ്ഞു: “ഞാൻ സ്ത്രീകളെ വിവാഹം ചെയ്യുകയില്ല” അല്ലെങ്കിൽ (ഇങ്ങനെ) പറഞ്ഞു: ഞാൻ ഇറച്ചി കഴിക്കുകയില്ല !”
നോക്കൂ അല്ലാഹുവിന്റെ അടിമകളേ എന്താണ് അവർ ഉദ്ദേശിച്ചത്? (സൽകർമ്മങ്ങളാൽ)
അല്ലാഹുവിലേക്ക് അടുക്കൽ. അവരുടെ നിയ്യത്ത് ശരിയായതാണ്. അവരുടെ ഇഷ്ടം അല്ലാഹുവിന് വേണ്ടി മാത്രമാണ്.
പക്ഷെ അവർ ഈ വിഷയത്തിൽ ഗവേഷണം നടത്തി (ശരിയാണോ തെറ്റാണോ എന്ന് അറിയാതെ, ഉള്ള അറിവ് കൊണ്ട് ശരി ഉദ്ദേശിച്ചു ചെയ്തു). റസൂൽ ﷺ ഇത് കേട്ടപ്പോൾ
പറഞ്ഞു: [എന്നാൽ ഞാൻ നോമ്പ് എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. ആരാണോ എന്റെ സുന്നത്തിൽ നിന്ന് തിരിഞ്ഞു കളയുന്നത് അവൻ എന്നിൽ പെട്ടവനല്ല ]. ആരാണോ എന്റെ സുന്നത്തിൽ നിന്ന് തിരിഞ്ഞു കളയുന്നത് അവൻ എന്നിൽ പെട്ടവനല്ല. നോക്കൂ അല്ലാഹുവിന്റെ അടിമേ എപ്രകാരമാണ് റസൂൽ ﷺ വ്യക്തമാക്കിയിരിക്കുന്നത് എന്ന്. ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കിൽ (അത് അവന് നിയമമാക്കപ്പെട്ടതിന്) കൂടുതൽ ആകരുത് എന്നത് അനിവാര്യമാണ്.
നാല് നൂറ്റാണ്ടുകളിൽ ഈ നബിദിന ആഘോഷങ്ങൾ ഇല്ലായിരുന്നു. ഈ നാല് നൂറ്റാണ്ടുകളിലുളള എല്ലാ സ്വാലിഹീങ്ങളും റസൂൽ ﷺ യെ വെറുക്കുന്നവർ ആയിരുന്നോ? നബി ﷺ യെ വെറുക്കുന്നവർ ആയിരുന്നോ? റസൂൽ ﷺ യോടുള്ള കടമകളിൽ കുറവ് വരുത്തിയവർ ആയിരുന്നോ? റസൂലിന്റെ ﷺ സഹായത്തിനായി തങ്ങളുടെ രക്തം കൊടുത്തവർ ഈ വിഷയത്തിൽ വീഴ്ച വരുത്തിയവർ ആയിരുന്നോ? അശ്രദ്ധയിൽ പെട്ടവർ ആയിരുന്നോ? അശ്രദ്ധയിൽ പെട്ടവർ ആയിരുന്നോ?

അല്ലാഹു ആണേ. അല്ല. തീർച്ചയായും അവർ റസൂൽ ﷺ യെ ശക്തമായി സ്നേഹിച്ചിരുന്നു. മുശ്രിക്കീങ്ങൾ ആ ഇഷ്ടം കാരണം അതിശയപ്പെട്ടിരുന്നു.

ഇത് അനുസരണക്കേടാണ്. അനുസരണക്കേടാണ് ജനങ്ങളേ. നമ്മുടെ നബി ﷺ യെ ഓർമ്മിക്കൽ വർഷത്തിൽ ഒരു പ്രാവശ്യം മാത്രമായിരിക്കുക എന്നത്. നമ്മൾ അദ്ദേഹത്തെ ഓർക്കുന്നു.
അല്ലാഹുവാണെ സത്യം. അല്ലാഹുവാണേ എല്ലാ ദിവസവും ഓർക്കുന്നു. എല്ലാ ക്ലാസ്സുകളിൽ എല്ലാ ഖുതുബകളിൽ നമ്മുടെ വീടുകളിൽ നമ്മുടെ ലൈബ്രറികളിൽ നമ്മുടെ എഴുത്തുകളിൽ നമ്മുടെ ആശയവിനിമയങ്ങളിൽ നമ്മുടെ ഉപദേശങ്ങളിൽ നമ്മുടെ നന്മയിലേക്കുളള കൽപനകളിൽ തിന്മയെ തൊട്ടു വിലക്കുന്നതിൽ നമ്മൾ റസൂൽ ﷺ യെ ഓർക്കുന്നു.
എത്രത്തോളം ചിലപ്പോൾ നമ്മുടെ സ്വപ്നത്തിൽ വരെ നമ്മൾ ഉറക്കത്തിലാകുമ്പോൾ വരെ അദ്ദേഹം കൊണ്ട് വന്ന വിജ്ഞാനത്തെ നമ്മൾ ഓർക്കുന്നു. നമ്മൾ അത് ജനങ്ങളിലേക്ക് പ്രചരിപ്പിക്കുകയും ചെയ്യുന്നു.
അവർ പറയുന്നു “അവർ റസൂൽ ﷺ യെ വെറുക്കുന്നു” അല്ലാഹു ആണേ. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ ആണെ സത്യം നീ ഈ പറഞ്ഞതിനെ പറ്റി (പരലോകത്ത്) ചോദിക്കപ്പെടും. കാരണം അബൂബക്കർ رضي الله عنه മൗലിദ് ആഘോഷിച്ചിട്ടില്ല. (എന്നിട്ട്) നീ പറയുന്നു നബിദിനം ആഘോഷിക്കാത്തവർ റസൂൽ ﷺ യെ വെറുക്കുന്നു എന്ന്.
പരലോകത്ത് നിന്റെ എതിരാളി അബൂബക്കർ رضي الله عنه ആണ്. ഉമറും ഉസ്മാനും അലിയും رضي الله عنهم മൗലിദ് ആഘോഷിച്ചിട്ടില്ല. പരലോകത്ത് നിന്റെ എതിരാളികൾ അവരാണ്.

സുന്നത്തിന്റെ ആളുകൾ (അഹ്ലുസ്സുന്ന) ജനങ്ങളോട് “നിങ്ങൾ റസൂൽ ﷺ യെ ഇഷ്ടപ്പെടരുത്. അദ്ദേഹത്തെ പിൻപറ്റരുത്” എന്ന് പറയുന്നത് നീ കേൾക്കുകയാണെങ്കിൽ, അതെ.അതെ. അപ്പോൾ നിനക്ക് അവരെ ആക്ഷേപിക്കാം (അവർ റസൂൽ ﷺ യെ സ്നേഹിക്കുന്നവരല്ല എന്ന്). പക്ഷെ അവർ അവരുടെ ഉച്ചത്തിലുള്ള ശബ്ദത്താൽ ഉറക്കെ വിളിച്ചു പറയുന്നു “ജനങ്ങളേ നിങ്ങൾ റസൂൽ ﷺ യുടെ സുന്നത്ത് പിന്തുടരൂ. റസൂലിന്റെ ﷺ സുന്നത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക (പ്രാവർത്തികമാക്കുക). അല്ലാഹുവിന്റെ റസൂലിനെ പിൻപറ്റുന്നതിൽ നിങ്ങൾ വീഴ്ച വരുത്തരുത്. റസൂലിനെ ﷺ പിൻപറ്റുന്നതിലുളള നിങ്ങളുടെ സത്യസന്ധത നിങ്ങൾ ഉറപ്പാക്കുക. റസൂലിന്റെ ﷺ ഹദീസുകൾ പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചരിത്രം പ്രചരിപ്പിക്കുന്നു. സുന്നത്തിലേക്കല്ലാതെ വേറൊരു കാര്യത്തിലേക്കും അവർ ചേർത്ത് പറയുന്നില്ല.
ജനങ്ങളേ ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് ഈ വേദി ഞാൻ അവസാനിപ്പിക്കട്ടെ. ആരാണ് ആദ്യമായി മൗലിദ് ആഘോഷം തുടങ്ങി വെച്ചത്? നീ ഇന്ന് പിൻപറ്റുന്ന ആ വ്യക്തി ആരാണ്? ഹിജ്റ നാന്നൂറുകളിൽ ഒരുത്തൻ വന്നു. ഹിജ്റ 400-ൽ (അതിന് മുമ്പുളള) നൂറുകളിൽ ഒരാളും നബിദിനം ആഘോഷിച്ചില്ല. ആരാണത്? ബാത്തിനിയ്യാക്കൾ. അവരെ കാഫിറാക്കുന്നതിൽ (അവർ ഇസ്‌ലാമിൽ നിന്ന് പുറത്താണ്) പണ്ഡിതന്മാർ ഏകാഭിപ്രായത്തിലായ കക്ഷികൾ. അവരുടെ കുഫ്റിൽ (അവിശ്വാസത്തിൽ) പണ്ഡിതന്മാരിൽ ഒരാളും അഭിപ്രായ വ്യത്യാസത്തിലായിട്ടില്ല.

അവിശ്വസം മറച്ചു വെച്ചു ഇസ്ലാം പുറത്ത് കാണിക്കുന്ന ബാത്വിനിയ്യ ഉബൈദി
ഖറാമിതകൾ. മസ്ജിദുൽ ഹറാം അക്രമിച്ചവർ. ഹാജിമാരെ കൊല്ലുകയും വഴികൾ മുടക്കുകയും ചെയ്തവർ. ഹജറുൽ അസ്‌വദ് മോഷ്ടിച്ചു കൊണ്ട് പോയവർ. അവരാണ് നിന്റെ മാതൃക (നീ പിൻപറ്റുന്നത്)
എന്നാൽ നമ്മൾ മൗലിദ് ആഘോഷിക്കുകയില്ല.
ആഘോഷിക്കുകയേ ഇല്ല. ഓരോ മിനിറ്റിലും നമ്മൾ റസൂലിനെ സ്നേഹിക്കും ﷺ. റസൂൽ ﷺ യോടുള്ള ഇഷ്ടത്തെ നമ്മുടെ മക്കളെ പഠിപ്പിച്ചു കൊടുക്കും. റസൂലിന്റെ ﷺ ഹദീസുകളെ മനപ്പാഠമാക്കുന്നത്, ജനങ്ങളെ അതിലേക്ക് എങ്ങനെയാണ് പ്രബോധനം ചെയ്യേണ്ടത് എന്നും നമ്മൾ പഠിപ്പിക്കും. ഞങ്ങൾ ഒരിക്കലും മൗലിദ് ആഘോഷിക്കുകയില്ല. ഞങ്ങൾ ഒരിക്കലും മൗലിദ് ആഘോഷിക്കുകയില്ല. അബൂബക്കറും ഉമറും رضي الله عنهما ജീവിച്ചത് പോലെ നമ്മളും ജീവിക്കും. നമ്മൾ മൗലിദ് ആഘോഷിക്കുകയില്ല. ഉബൈദികളും ഖറാമിതകളും ചെയ്ത പോലെ നാം ചെയ്യുകയില്ല. കപടവിശ്വാസികൾ ചെയ്തത് പോലെ നമ്മൾ ചെയ്യുകയില്ല. ഇന്ന് അവരുടെ ചര്യകൾ ജീവിപ്പിക്കുന്നവർ അവരുടെ വാലുകളാകുന്നു (സുന്നികൾ എന്ന് വിളിക്കപ്പെടുന്ന തനി സൂഫികളെ പോലെയുളളവർ)

അശ്ശെയ്ഖ് വഹബ് അദ്ദയ്ഫാനി حفظه الله യുടെ ഖുതുബയിൽ നിന്നും എടുത്ത ഭാഗങ്ങൾ

വിവർത്തനം : അബൂ സഈദ് സഅ്ദ് ബ്നു ഉമർ وفقه الله

പരിശോധന : അബൂ ഹൂദ് ആഷിഫ് وفقه الله